spot_img

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്: തുടർ നടപടികളിലേക്ക് കടക്കാൻ SIT

spot_img

Date:

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ പിഎസ് സി അംഗങ്ങൾക്ക് കത്ത് നൽകാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. പിഎസ് സി ചെയർമാൻ ഉൾപ്പെടെയുള്ളവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.

അതേസമയം, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കോടതി തീരുമാനം വരുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നാണ് പിഎസ് സി അംഗങ്ങളുടെ നിലപാട്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ പ്രത്യേക നിയമപരിരക്ഷ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎസ് സി ചെയർമാൻ മുൻപ് അന്വേഷണസംഘത്തിന് കത്തയച്ചിരുന്നത്. ഇതിനെ പ്രതിരോധിച്ച് ക്രിമിനൽ അന്വേഷണത്തിൽ പിഎസ് സി ചെയർമാനും അംഗങ്ങൾക്കും യാതൊരുവിധ പ്രത്യേക നിയമപരിരക്ഷയുമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഹാജരാകാൻ പിഎസ് സി അംഗങ്ങളോട് ആവശ്യപ്പെടാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുന്നത്. അംഗങ്ങൾ ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഉന്നത സ്ഥാനങ്ങളിലുള്ളവർ പല ഘട്ടങ്ങളിലും ഇത്തരം അന്വേഷണങ്ങളോട് സഹകരിച്ചിട്ടുണ്ടെന്നും എല്ലാവരും അന്വേഷണത്തിന് വിധേയരാകണമെന്നും മുഖ്യമന്ത്രി വി. ഡി. സതീശനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related