2026 സെപ്റ്റംബർ 09 ബുധൻ ചിങ്ങം 23
👉📰 ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്ക് ഇനിയുള്ളത് വെറും 10 ദിനങ്ങളുടെ അകലം മാത്രം. 2026 ഏഷ്യാഡ് 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ജപ്പാനിലെ ഏച്ചി-നഗോയ നഗരങ്ങളില്‍ അരങ്ങേറും.
👉📰 സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനു കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷനു ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനുള്ള മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കി.
👉📰 ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം 2027 മെയ് – ജൂൺ മാസങ്ങളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രണ്ട് മുതൽ നാല് മാസത്തെ പരീക്ഷണത്തിന് ശേഷം ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
👉📰 മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്തയെ (74) നോയിഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദവുമാണ് ജീവിതമവസാനിപ്പിക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്
👉📰 മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാനത്തെ ഡിജിപിക്ക് കത്ത് നൽകി. മകൾ വീണ വിജയനെതിരെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
👉📰 കൊടുംചൂടിനിടെ വൈദ്യുതി നിയന്ത്രണം കൂടിയായപ്പോൾ ജനജീവിതം ദുസ്സഹം. രാത്രി ചിലയിടങ്ങളിൽ ഒരുമണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. അതും മുന്നറിയിപ്പില്ലാതെ.എത്രദിവസം നിയന്ത്രണം തുടരേണ്ടിവരുമെന്നതിലും കെ.എസ്.ഇ.ബി.ക്ക് ഉത്തരമില്ല
👉📰 അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇസ്രയേലും യുകെയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ, ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രയേൽ ഉത്തരവിട്ടു.
👉📰 ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ചൊവ്വാഴ്ച മാത്രം 600ൽ അധികം വിമാന സർവീസുകൾ റദ്ദാക്കിയതായാണ് വിമാന സർവീസ് നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തത്.
👉📰 ന്യൂഡൽഹി സത്യനികേതനിൽ പി.ജി. കെട്ടിടം തകർന്ന് ഏഴുപേർ മരിച്ച സംഭവത്തിന് പിന്നാലെ നിർണായക ഇടപെടലുമായി സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള പി.ജി, ഹോസ്റ്റൽ.കെട്ടിടങ്ങളുടെ സുരക്ഷ പരിശോധന നടത്തണമെന്ന സൂചന കോടതി നൽകി
👉📰 തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗത്തിനിടയിൽ കാണിച്ച ആംഗ്യം വിവാദമായി. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിനെ വിജയ് വ്യക്തിപരമായി പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെയും സിപിഎമ്മും അടക്കം വിമർശനവുമായി രംഗത്തെത്തി. പിന്നാലെ വിജയ് വിശദീകരണം നൽകുകയും ചെയ്തു.















