spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 03

spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 03

Date:

👉📰 മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് പുകഴ്ത്തിയത്.

👉📰 മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും. പദവി തന്നെ വേണ്ടെന്ന് വയ്ക്കാനുള്ള ഫോർമുലയാണ് ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. തുടർ തീരുമാനങ്ങളിൽ സംസ്ഥാന നേതൃത്വങ്ങൾ വ്യക്തത വരുത്തും. തർക്കം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം ദേശീയ നേതൃത്വം വിലയിരുത്തി. മുന്നണി ബന്ധം ഉലയ്ക്കുന്ന ഒന്നിനുമില്ലെന്ന നിലപാടിലേക്ക് സിപിഐയും എത്തി. ഇങനെ പോയാൽ പറ്റില്ല ഇനിയെന്ത് നടപടി എന്ന ആലോചനയാണ് പദവിയേ വേണ്ടെന്ന ധാരണയിലേക്ക് കാര്യങ്ങളെത്തിച്ചത്.

👉📰 സെക്കന്തരാബാദ് കന്റോൺമെന്റിലെ 20 മദ്രാസ് റെജിമെന്റിന്റെ ആയുധശേഖരത്തിൽ നടന്ന മോഷണം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിൽ കരസേനയുടെ ആഭ്യന്തര അന്വേഷണവും പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് ഗുരുതരമായ സുരക്ഷ വീഴ്ച്ചയാണ് സെക്കന്തരാബാദ് കന്റോൺമെന്റിൽ ഉണ്ടായിരിക്കുന്നത്. ആയുധശേഖരത്തിന് സമീപമുള്ള ചില പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്നാണ് കണ്ടെത്തൽ.

👉📰 സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കും. ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

👉📰 മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം. തിരുവനന്തപുരം ഡിസിസി മുൻ അം​ഗം കൂടിയായ ചേന്തി അനിലിൻ്റെ ശബ്ദ സാംപിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് സാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനാണ് ഇത്.

👉📰  നേപ്പാൾ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി. നേപ്പാളിൽ 1114ഉം ടിബറ്റിൽ 16 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. കാണാതായ ആറ് മലയാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം കൂടി ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. നേപ്പാളിലെ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നുള്ള വാർത്തകളാണ് കുറച്ചെങ്കിലും ആശ്വാസം നൽകുന്നത്. ഓസ്ട്രേലിയയിൽ നിന്ന് 43 പേരെ കാണാതായി എന്നായിരുന്നു നേരത്തെ സർക്കാരിന്റെ കണക്ക്. ഇതിൽ അഞ്ച് പേരെ കഴിഞ്ഞ ദിവസം രക്ഷിക്കാൻ കഴിഞ്ഞു എന്ന് ഇന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

👉📰 പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അം​ഗം എന്ന നിലയിൽ പിണറായി പ്രസം​ഗിച്ചതെന്നും അദ്ദേ​ഹം വിമർശിച്ചു. 

👉📰 കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. 

👉📰കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

👉📰 കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്‌ കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെയാണെന്നും കാന്തപുരം ആയാലും മറ്റേത് മൗലവി ആയാലും അതാണ് ചെയ്യേണ്ടതെന്നും പാലോളി മുഹമ്മദ്‌ കുട്ടി പറഞ്ഞു. വിഡി സതീശന്റെ വാക്കുകൾ എടുത്ത് പറഞ്ഞായിരുന്നു പാലോളിയുടെ വിമർശനം.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related