2026 സെപ്റ്റംബർ 19 ശനി കന്നി 03
👉📰 കോട്ടയം എസ്.എം.ഇയിൽ പരിശോധനക്കെത്തിയ മഹാത്മാഗാന്ധി സർവകലാശാല ഉദ്യോഗസ്ഥരെ തടഞ്ഞ് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും എം.ജി സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി ക്യാമ്പസിലെത്തിയത്.
👉📰 ഇന്ത്യൻ യുദ്ധക്കപ്പലും പാകിസ്താൻ നാവികസേനയുടെ കപ്പലും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. പാകിസ്താന്റെ പ്രതികരണം പതിവുപോലെ സ്ഥിരംന്യായീകരണവും വാസ്തവവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
👉📰 നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വൻ നാടകീയതകൾ. സ്വന്തം സ്ഥാനാർഥി പിൻവാങ്ങിയതിന് പിന്നാലെ മമത ബാനർജി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിലായി. പഴയ ഒരു കൊലപാതകക്കേസിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനെ ബംഗാളിലെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്
👉📰 ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തൃണമൂൽ കോൺഗ്രസിലെ രണ്ട് പ്രമുഖ വിഭാഗങ്ങൾ പാർട്ടി നാമത്തിനും ചിഹ്നത്തിനുമായി അവകാശവാദം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് അടിയന്തിര നടപടി
👉📰 സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
👉📰 ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന ചിത്രങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് കർശനമാക്കി കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെൻസർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
👉📰 ദക്ഷിണ റെയിൽവേയുടെ പാർക്കിങ് കേന്ദ്രങ്ങളിൽ വൻ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനവ്യാപകമായി നടത്തിയ തെരച്ചിലിൽ 7.56 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് വകുപ്പ് കണ്ടെത്തിയത്.
👉📰 പടിഞ്ഞാറൻ ജർമൻ നഗരമായ വുപ്പർറ്റാലിൽ സിനഗോഗിൽ തീയിടാൻ ശ്രമം. സംഭവത്തിൽ 37കാരനായ അഫ്ഗാനിസ്ഥാൻ പൗരൻ പിടിയിലായി. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
👉📰 ആക്സിഡന്റ് കേസ് രേഖകളുടെ പകർപ്പ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറെ വിജിലൻസ് പിടികൂടി. സീനിയർ സിവിൽ പോലീസ് ഓഫീസറും തിരുവനന്തപുരം കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ബിജു. ജി. ബി (53) ആണ് പിടിയിലായത്.
👉📰 സിഎംആർഎൽ എക്സാലോജിക് കേസിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. എ.ജി. ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൈക്കൂലി വാങ്ങി. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു















