2026 സെപ്റ്റംബർ 10 വ്യാഴം ചിങ്ങം 24
👉📰 വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്മാന് എം.ജി രാജമാണിക്യം അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യം മറികടക്കാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
👉📰 പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ് കണ്ടെത്തൽ. ഇയാൾക്കെതിരെ രണ്ട് യുഎപിഎ കേസുകൾ പോലീസ് ചുമത്തി. സനൂഫിന്റെ ഫോൺ പരിശോധിച്ചതോടെയാണ് തീവ്രവാദ ബന്ധം വെളിപ്പെട്ടത്.
👉📰 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ പിഎസ്സിയുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭയുടെ ശിപാർശ പിഎസ്സിയിൽ എത്തിയപ്പോഴേക്കും റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.
👉📰 സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി 15നകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. തോന്നുംപോലുള്ള പവർകട്ട് നിർത്താൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ട്.
👉📰 പൊതുവിതരണ കേന്ദ്രത്തിലേക്ക് എത്തിച്ച അരിയിൽ വീണ്ടും പുഴുക്കൾ. വാഴക്കുളത്ത് ടൗണിൽ കല്ലൂർക്കാട് വഴിയിലുള്ള റേഷൻകടയിലേക്ക് ഇന്നലെ രാവിലെ 11.30 ഓടെ എത്തിച്ച അരിയിലാണ് പുഴുക്കളെ കണ്ടത്.
👉📰 ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25-ാം വാര്‍ഷികത്തിന് ഒരുമാസത്തെ പരിപാടികളുമായി ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്പ് അഭിയാന് എന്ന ഒരുമാസത്തെ പരിപാടികള്‍ സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്വിശദീകരിച്ചു.
👉📰 പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും കുതിച്ചുയർന്ന് എണ്ണവില. അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിലെത്തി. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില നൂറ് ഡോളറിലേക്കെത്തുന്നത്.
👉📰 ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. ഇറാന്റെ അഞ്ച് എണ്ണടാങ്കറുകൾ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു
👉📰 കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടതില്ലെന്നും ഭരണം മാറുന്നതിനനുസരിച്ച് തങ്ങളുടെ നിലപാട് മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
👉📰 മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാർശയിൽ രാഷ്ട്രീയമല്ല പ്രധാനമെന്നും നിയമപരിശോധനയിലെ ഗൗരവം മനസിലാക്കി തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.















