📰👉 സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമൻ തലസ്ഥാനമായ സനായിൽ വ്യോമാക്രമണം നടത്തി. സനായുടെ പ്രാന്തപ്രദേശത്തുള്ള യെമൻ പെട്രോളിയം കമ്പനിയുടെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത് കനത്തതും വേദനാജനകവുമായ തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകി
📰👉 ബൾഗേറിയൻ തീരത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ ചരക്കുകപ്പൽ മുങ്ങി 11 നാവികരെ കാണാതായി. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. തിങ്കളാഴ്ച രാത്രി കരിങ്കടലിൽ രണ്ടു കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്
📰👉 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലെ തൊഴിൽ അവസരങ്ങളിൽ അഞ്ച് ശതമാനത്തിന്റെമാത്രം ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കരിയറിന്റെ തുടക്കക്കാർക്കുള്ള (എൻട്രി ലെവൽ) ജോലികളെ മാന്ദ്യം കാര്യമായി ബാധിച്ചിട്ടുണ്ട്.
📰👉 സുരക്ഷാവീഴ്ചയുണ്ടാകാത്ത തരത്തിൽ ഇടുക്കി അണക്കെട്ട് വിനോദസഞ്ചാരികൾക്കായി എല്ലാ ദിവസവും തുറന്നുകൊടുക്കണമെന്നാണ് സർക്കാരിന്റെ സമീപനമെന്നു മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു.
📰👉 ഇലോൺ മസ്കിന്റെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് (Starlink) ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകരുതെന്ന് ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (SJM) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു
📰👉 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗക്കിദാർ ചോർ ഹേ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിലെ തുടർനടപടികൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
📰👉 ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി വിപണി. സെൻസെക്സ് 1,100 പോയന്റ് ഉയർന്ന് 73,034-ലും നിഫ്റ്റി 350-ലധികം പോയന്റ് നേട്ടത്തിൽ22,721.95-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
📰👉 സംസ്ഥാനത്തെ മന്ത്രിമാര് ഉള്പ്പെടെ കോണ്ഗ്രസിന്റെ 25 എംഎല്എമാര് ബിജെപിയിലേക്ക് വരാന് തയാറാണെന്ന് ബിജെപികര്ണാടക സംസ്ഥാന അധ്യക്ഷന് ബി.വൈ. വിജയേന്ദ്ര. ഇപ്പോള് തെരഞ്ഞെടുപ്പ് നടന്നാല് എംഎല്എമാര് കോണ്ഗ്രസ് വിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് പറഞ്ഞു.
📰👉 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ നിയമപരമായ പരിരക്ഷ നൽകിയിട്ടുണ്ടെങ്കിലും ഭരണഘടനാപരമായ സംരക്ഷണം അദ്ദേഹത്തിനില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനായി പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തരൂർ വ്യക്തമാക്കി.
📰👉 കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ (എംആർപി) നിന്ന് വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.















