സനാ: യെമൻ തലസ്ഥാനമായ സനായിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വീണ്ടും വ്യോമാക്രമണം നടത്തി. സനായുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന യെമൻ പെട്രോളിയം കമ്പനിയുടെ പ്രമുഖ ഇന്ധന ഡിപ്പോയ്ക്ക് നേരെയായിരുന്നു ആക്രമണം.
വ്യോമാക്രമണത്തിൽ ഡിപ്പോയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. നയതന്ത്ര തലത്തിൽ മധ്യസ്ഥ ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിരിക്കെയാണ് സൗദി സഖ്യസേനയുടെ ഭാഗത്തുനിന്ന് പെട്ടെന്ന് സൈനിക നീക്കമുണ്ടായിരിക്കുന്നത്.















