📰👉 ചക്കക്കൊമ്പന് ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു.മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം വിജയിപ്പിക്കാനായില്ല.
ആനയെ മയക്കുവെടി വച്ച് റേഡിയോകോളര്‍ ഘടിപ്പിക്കുന്ന ദൗത്യം ഇനി എപ്പോള്‍ നടത്തണമെന്ന കാര്യം യോഗം കൂടി തീരുമാനിക്കും
📰👉 മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധപ്പെട്ട ഡീലിമിറ്റേഷൻ ബിൽ പാസാക്കിയെടുക്കാന്‍ ശരദ് പവാറിന്റെ പിന്തുണ നേടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്.
📰👉 ണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷപാർട്ടികളുടെ യോഗംവിളിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്ററി കക്ഷിനേതാക്കളുടെ യോഗം ശനിയാഴ്ച ഖാർഗെയുടെ വസതിയിൽ നടക്കും
📰👉 മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിലുള്ള വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്ന അഗസ്റ്റിന്റെ ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാന്‍ മാറ്റി.
📰👉 ബ്രസീലിലെ പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപം, കട്ടിയുള്ള മേഘപാളികൾക്ക് മുകളിലായി ഉയർന്നുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റിയോ ഡി ജനീറോയിലെ കോർക്കോവാഡോ പർവതത്തിൽ സ്ഥിതി ചെയ്യുന്ന 30 മീറ്ററിലധികം ഉയരമുള്ള ലോക പ്രശസ്തമായ ക്രിസ്തു രൂപം, താഴെയുള്ള മലഞ്ചെരിവുകളെ മൂടിക്കിടക്കുന്ന വെളുത്ത മേഘപടലങ്ങൾക്ക് മുകളിലായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
📰👉 കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് അതിരുവിട്ട പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തി. നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരും മുഖ്യമന്ത്രി വി ഡി സതീശനുമായിമന്ത്രിസഭാംഗങ്ങള്ക്കിടയിലെ ഭിന്നതയും ഖാര്‍ഗെയെ ധരിപ്പിച്ചതായാണ് വിവരം.
📰👉 പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ. എല്ലാ സംസ്ഥാനങ്ങളിലേയും ലോക്സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ, അൻപത് ശതമാനം വർധിപ്പിക്കും
📰👉 സര്‍ക്കാര്‍ പ്ലീഡര്‍മാരെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു സംസ്ഥാന സര്‍ക്കാരും അഭിഭാഷകരും തമ്മിലുള്ള ബന്ധം ഒരു കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്ന്കോടതി നിരീക്ഷിച്ചു.
📰👉 പാലക്കാട് മണ്ണാര്‍ക്കാട് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് തിരിമറി നടത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പട്ടികജാതി വികസനമന്ത്രി കെ എ തുളസിയാണ് ഇക്കാര്യം അറിയിച്ചത്.
📰👉 പശ്ചിമബംഗാൾ നിയമസഭയുടെ പ്രതിപക്ഷ നേതാവായി ടിഎംസി വിമതൻ ഋതബ്രത ബാനർജിയെ നിയമിച്ച നടപടി റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
















