2026 ഏപ്രിൽ 06 മെയ് ബുധൻ 1199 മേടം 23
വാർത്തകൾ
👉📰 മോന്‍സ് ജോസഫ് എംഎല്‍എയെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.️
👉📰 സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന്റെ ഫലം പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നത് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു.
👉📰 സഭാസ്നേഹത്തിന്റെ അഗ്നിയും സുറിയാനി പൈതൃകത്തിന്റെ വിജ്ഞാനകോശവുമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫാ. ഡോ. തോമസ് കൂനമ്മാക്കലെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
👉📰 ആസാമിലെ കോൺഗ്രസ് എംഎൽഎമാരിൽ ഒരാളൊഴികെ എല്ലാവരും മുസ്ലിംകൾ 19 കോൺഗ്രസ് എംഎൽഎമാരാണ് ആസാം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ 18 പേരും മുസ്ലിംകളാണ്. കോൺഗ്രസ് മത്സരിപ്പിച്ച 79 മുസ്ലിം ഇതര സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണു വിജയിച്ചത്.
👉📰 കേരളത്തിൽ 19 മന്ത്രിമാരിൽ 13 പേരും തോറ്റപ്പോൾ ബംഗാളിലാകട്ടെ മുഖ്യമന്ത്രി മമതയടക്കം മത്സരിച്ച 35 മന്ത്രിമാരിൽ 22 പേരും തോറ്റു
👉📰വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ബിജെപിയുടെയോ എൻഡിഎ സഖ്യകക്ഷികളുടെയോ പിന്തുണ തേടരുത് എന്ന കർശന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
👉📰 ആഫ്രിക്കൻ രാജ്യമായ ചാഡിൽ 23 സൈനികരെ ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. 26 സൈനികർക്കു പരിക്കേറ്റു.
👉📰ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി.ർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി.
👉📰 പ്രതിപക്ഷ നേതാവ്സ്ഥാനം പിണറായി വിജയൻ ഏറ്റെടുത്തേക്കും. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ പിണറായിതന്നെ സഭയിലെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
👉📰 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഈ തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും മറിച്ച് ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചാണ് മമത രാജി വയ്ക്കാത്തത്















