2026 ജൂൺ 02 ചൊവ്വ 1199 ഇടവം 19
വാർത്തകൾ
📰👉 പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം – സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
📰👉 സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
📰👉 അതിരപ്പിള്ളിയിൽ പുഴകടന്ന് ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടുന്നതിനുള്ള ഡ്രൈവ് ആരംഭിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെമകൾ ഗ്രീഷ്മയ്ക്കു ജോലി നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.
📰👉 കോതമംഗലം മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണു തകര്‍ത്തത്. പലവട്ടം കാട്ടാനകൾ ആക്രമിച്ച വീടാണിത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
📰👉 സംസ്ഥാന സര്‍ക്കാര്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാര്‍ തുക സമയബന്ധിതമായി ലഭിക്കാത്തതിന് കരാറുകാരുടെ ഹര്‍ജി. നിലവില്‍ 36.95 കോടി രൂപ ലഭിക്കാനുണ്ട്
📰👉 ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഇറാൻ-യുഎസ് യുദ്ധത്തിൽ കുറഞ്ഞത് 20 മുതൽ 28 വരെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഇറാഖ്, ജോർദാൻ, ബഹ്റൈൻ, ഒമാൻ എന്നീ എട്ട് ഗൾഫ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രധാന യുഎസ് സൈനിക താവളങ്ങളാണ് ഇറാന്റെ ആക്രമണണത്തിൽ തകർന്നത്.
📰👉കർണാടകത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും ഉപമുഖ്യമന്ത്രിപദത്തിനായി വടംവലി തുടരുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ സിദ്ധരാമയ്യപക്ഷത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാനാണ് കൂടുതൽ സാധ്യത.
📰👉പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. ഭീകരരിൽ നിന്ന് കണ്ടെടുത്ത രണ്ടു മൊബൈൽ ഫോണുകളിൽ ഒന്ന്, 2021ൽ കറാച്ചി ആസ്ഥാനമായുള്ള ഒരു പ്രമുഖ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തതാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി.
📰👉 തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര സർക്കാർ സെൻട്രൽ ഹൈസ്കൂളിന്റെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം
📰👉 ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂട്ടത്തോടെ നാട്ടിൽ പോയ അതിഥി തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇനിയും തിരിച്ചെത്താത്തത് വലിയ പ്രതിസന്ധിയാണ് പെരുമ്പാവൂരിലെ വ്യവസായ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്ലൈവുഡ് കമ്പനികൾ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിലുള്ള തൊഴിലാളികളെ വെച്ച് ഒരു ഷിഫ്റ്റിൽ പ്രവർത്തനം നടത്തുന്നുണ്ട്.















