2026 ജൂലൈ 30 വ്യാഴം കർക്കിടകം 14
👉📰 പി.എസ്.സി.യിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി. മാതൃകയിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനുമുന്നിൽ വ്യാഴാഴ്ച ‘ജെൻസി സ്ട്രൈക്ക്’ നടത്താൻ പി.എസ്.സി. ഉദ്യോഗാർഥികൾ പി.എസ്.സിയുടെ വിവിധ റാങ്കുലിസ്റ്റുകളിൽപ്പെട്ട ഉദ്യോഗാർഥികളുടെ കൂട്ടായ്മയാണ് ബുധനാഴ്ച അർധരാത്രി സമരം പ്രഖ്യാപിച്ചത്
👉📰 മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ചാണിത്. നായ്ക്കളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
👉📰 സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മ മരിച്ചിട്ട് 27 വർഷമായി. ഇന്നും അമ്മയുണ്ടാക്കുന്ന ആഹാര സാധനങ്ങളുടെ രുചി നാവിലുണ്ട്. അത്തരം രുചികൾ അമ്മമാർ മക്കൾക്ക് പകർന്ന് കൊടുക്കണം.
👉📰 ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വെടിയുതിർട്ടില്ലെന്നും കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
👉📰 പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അതിശക്തമായി നേരിടുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
👉📰 എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നതുമൂലം 2023ന് മുമ്പ് നിർമിച്ച വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുമെന്ന് വെളിപ്പെടുത്താതിരിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.
👉📰 സർക്കാരും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിനു ശേഷം ബുധനാഴ്ച ലോക്‌സഭയിൽ പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026 പാസാക്കി. ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. പേപ്പർ ചോർച്ചയ്‌ക്ക് കുറഞ്ഞത് അഞ്ച് വർഷവും പരമാവധി 10 വർഷവും തടവ് ശിക്ഷ ബിൽ നിർദ്ദേശിക്കുന്നു.
👉📰 ശക്തമായ മഴയെത്തുടര്‍ന്ന് വയനാട്ടില്‍ എല്ലാവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കും ക്വാറികളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉത്തരവായി.
👉📰 ഒരു മാസത്തോളം നീണ്ട പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, വിശ്രമത്തിനും ശേഷം ലെയോ പാപ്പ വത്തിക്കാനിൽ തിരികെയെത്തി. ജൂലൈ അഞ്ചാം തീയതി മുതല്‍ ഇറ്റലിയിലെ കാസ്റ്റല്‍ ഗന്ധോൾഫോയിലുള്ള വേനൽക്കാല വസതിയിൽ ചെലവഴിക്കുകയായിരിന്ന ലെയോ പാപ്പ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വത്തിക്കാനില്‍ മടങ്ങിയെത്തിയത്. വത്തിക്കാനിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി ഏതാനും കുട്ടികളെ ആശീർവദിക്കുകയും, കാറിൽ ഇരുന്നുകൊണ്ട് തന്നെ ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
👉📰 E20 പെട്രോൾ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തുന്നുവെന്നോ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നുവെന്നോ ഉള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ.















