2026 ജൂലൈ 29 ബുധൻ കർക്കിടകം 13
👉📰 ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുകയാണെന്നും കരാറിനു സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
👉📰 അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ സമർപ്പിക്കുമെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സുപ്രീംകോടതിയെ അറിയിച്ചു. 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്ന് ഒരാൾ ഒഴികെ മറ്റെല്ലാവരും മരിച്ചിരുന്നു.
👉📰 വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന സർക്കാർ ഉറപ്പ് ലംഘിച്ചതിനെതിരെ മുന്നറിയിപ്പുമായി സിജെപി പോലീസ് അതിക്രമവും വേട്ടയാടലും തുടരുകയാണെങ്കിൽ രാജ്യവ്യാപകമായി വീണ്ടും ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ അറിയിച്ചു
👉📰 കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് (AIIMS) ഈ വർഷം തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ നടന്ന ചർച്ചകൾ വളരെ പോസിറ്റീവ് ആയിരുന്നുവെന്നും കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി
👉📰 ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി ചലനമാണ് അനുഭവപ്പെട്ടത്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്
👉📰 എഡിജിപി എം ആര് അജിത് കുമാറിന്റെ സസ്പെന്‍ഷനില്‍ അടിയന്തിരമായി ഇടപെടാന്‍ സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിസമ്മതിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കുമെന്നും സീനിയോറിറ്റി മറികടന്ന് തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന് നിയമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും അതിനാല്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു അജിത് കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം
👉📰 എച്ച്ഐവി ബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗബാധ നേരത്തേ കണ്ടെത്താനായി സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്ക് എച്ച്ഐവി പരിശോധന നടത്താൻ കർണാടക ആരോഗ്യവകുപ്പ് തീരുമാനിച്ചു.
👉📰 നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ 13 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക അതിവേഗ കോടതിയിൽ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചത്.
👉📰 ഇ20 പെട്രോൾ വാഹന ഉടമകൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. പുതിയ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ മൈലേജ് കുത്തനെ കുറഞ്ഞതായും എഞ്ചിൻ ഭാഗങ്ങൾക്ക് ഗുരുതര കേടുപാടുകൾ സംഭവിക്കുന്നതായും രാജ്യവ്യാപകമായി നടത്തിയ സർവേ വ്യക്തമാക്കുന്നു.
👉📰 ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുഗമവുമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ പ്രാദേശികതലത്തിൽ സംയുക്ത മേൽനോട്ടത്തിനു പദ്ധതി അവതരിപ്പിച്ച് ഒമാൻ.
സുപ്രധാന എണ്ണക്കടത്തു പാതയിൽ ഇറാനു മാത്രം നിയന്ത്രണമുള്ള അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം















