2026 ജൂലൈ 23 വെള്ളി കർക്കിടകം 08
👉📰 കപ്പലുകൾക്കുനേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തിയാൽ ഇറാനെതിരേയും സൈനിക നടപടി ശക്തമാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണ്. അതുകൊണ്ടുതന്നെ അവർ നടത്തുന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇറാനായിരിക്കും.
👉📰 പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ പാളിച്ച മൂലം ജൂലായ് 18ന് ഉച്ചയ്‌ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്.
👉📰 ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
👉📰 ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
👉📰 സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മീഥെയിൻ വാതക സ്ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
👉📰 ഇടുക്കി മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ത്തിക് പാണ്ടി എന്ന വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്.
👉📰 ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ വെള്ളിയാഴ്ചമുതൽ വിതരണംചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക.
👉📰 ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിൽ അമേരിക്കയ്ക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും കടുത്ത ഭീഷണിയുമായി ഇറാൻ. ഇറാന്റെ ക്രൂഡ് ഓയിൽ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ മേഖലയിലെ രാജ്യങ്ങളെ ഒന്നിനെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് മുന്നറിയിപ്പ് നൽകി
👉📰 60 വയസിനു മുകളിലുള്ളവർക്കായി ക്രമീകരിക്കുന്ന സീനിയർ സിറ്റിസൺസ് ധ്യാനം ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു. വചനപ്രഘോഷണം, വി.കുർബാന, യാമപ്രാർത്ഥനകൾ, വ്യായാമപരിശീലനം, സൗഖ്യദായക ശുശ്രൂഷകൾ എന്നിവ ഉണ്ടായിരിക്കും. അടുത്ത ധ്യാനം August 3, 4 ,5 ,6 തീയതികളിൽ നടത്തപ്പെടുന്നു.
👉📰 സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്.















