2026 ജൂലൈ 15 ബുധൻ മിഥുനം 30
📰👉 ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂലൈ 15ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11. 30നാണ് കൂടിക്കാഴ്ച.
📰👉 ഇറാനെ ലക്ഷ്യം വച്ച് പുതിയ ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മുതൽ പുതിയ ആക്രമണം തുടങ്ങിയെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം അറിയിച്ചത്.
📰👉ഇന്ത്യൻ പൗരന്മാരുടെ വിദേശയാത്രകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോഗിക രേഖയാണ് പാസ്പോർട്ടെന്നും കൃത്യമായ സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ഇത് അനുവദിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ പാസ്പോർട്ട് ഉള്ളൂ
📰👉 വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങളുടെ ദുരന്തത്തിൽ രാവും പകലുമില്ലാതെ ശുശ്രൂഷ തുടര്‍ന്ന് സലേഷ്യൻ സന്യാസിനി സമൂഹം. ഭവനരഹിതരായ കുടുംബങ്ങൾക്കും കുട്ടികൾക്കും അമ്മമാർക്കും സഹായം എത്തിക്കുന്നതിൽ സലേഷ്യൻ സന്യാസിനി സമൂഹമായ ‘ഡോട്ടേഴ്സ് ഓഫ് മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ്’ മുൻനിരയിൽ പ്രവർത്തിക്കുകയാണ്. അടിയന്തര സഹായ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും ദുരിതബാധിതരുടെ പുനരധിവാസം ഇനിയും ഏറെ ദൂരെയാണെന്നും സന്യാസിനികൾ വ്യക്തമാക്കി.
📰👉 വൈദ്യുതി തടസം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ഓരോ കെഎസ്ഇബി സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു.
📰👉 യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എകെജി പഠനകേന്ദ്രം തയ്യാറാക്കിയ ബദല്‍ ധവളപത്രം പുറത്തിറക്കി എല്‍ഡിഎഫ്. ‘വസ്തുതകളുടെ ധവളപത്രം’ എന്നു പേരിട്ട പുസ്തകം പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രകാശനം ചെയ്തു.
📰👉 2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്ന ഓഡിയോ സന്ദേശം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാത്യു കുഴല്നാടന് എംഎല്‍എ ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
📰👉 അമേരിക്ക ആസ്ഥാനമായ കോറോ ഹെല്‍ത്തില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്കില്‍ ജോലി നല്‍കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ തൊഴില്‍ നല്കാന് ശ്രമിക്കും.മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ആണ് ഇക്കാര്യം പറഞ്ഞത്.
📰👉 ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ ആറ് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ ‘മൊബാസ’, ‘അൽ ബഹിയ’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
📰👉 ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ തുടക്കമായത്.















