കടപ്ലാമറ്റം: സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 89-ാം സ്കൂൾ വാർഷികവും, നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും പാലാ രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ നിർവഹിച്ചു . സ്കൂൾ മാനേജർ വെരി റവ.ഫാ.ജോസഫ് മുളഞ്ഞനാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീന സിറിയക് ഫോട്ടോ അനാച്ഛാദന കർമ്മം നിർവഹിച്ചു . അസി. മാനേജർ റവ. ഫാ.ജോസഫ് തേവർ പറമ്പിൽ സ്കോളർഷിപ്പ് വിതരണവും ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബോണി കുര്യാക്കോസ് പാലാംതട്ടേൽ മെമെന്റോ സമർപ്പണവും നടത്തി . സർവീസിൽ നിന്ന് വിരമിക്കുന്ന ഹിന്ദി അധ്യാപകൻ ശ്രീ സോണി തോമസിന് യാത്രയയപ്പും നൽകി . നവതി വർഷം പ്രമാണിച്ച്’ “നവതി പ്രയാണം 2K27 “
എന്ന പേരിൽ ബൃഹത്തായ പത്ത് കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചു .സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായി ‘ധ്വനി@stantony’s എന്ന ഔദ്യോഗിക
യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും തദവസരത്തിൽ നിർവഹിക്കപ്പെട്ടു. വാർഡ് മെമ്പർ ബിജു ജോസഫ് കുളത്തൂർ, പി റ്റി എ പ്രസിഡന്റ് ശ്രീ ജോതിഷ് ചെറിയാൻ കോക്കപ്പുറം, ഹെഡ്മാസ്റ്റർ ശ്രീ സോജൻ ജേക്കബ്, അധ്യാപക പ്രതിനിധി ശ്രീമതി ക്രിസ് ജെയിംസ്, സ്കൂൾ ലീഡർ കുമാരി അലീന തോമസ് തുടങ്ങിയവർ പ്രസംഗിച്ചു . സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജസ്സി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ സോണി തോമസ് മറുപടി പ്രസംഗം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ‘സർഗോത്സവം` എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.















