spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 08

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 08

Date:

👉📰 സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്ക്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പരീക്ഷകൾക്ക് മാറ്റമില്ല.

👉📰 കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരികൊടുത്താണ് രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജേഷിന്റെ സേവനം പകരം വെക്കാനാവാത്തതെന്നും രാജേഷിന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

👉📰 കേരള തായ്‌ക്വൊണ്ടോ അസോസിയേഷൻ സംഘടിപ്പിക്കുകയും തിരുവനന്തപുരം ജില്ലാ തായ്‌ക്വൊണ്ടോ അസോസിയേഷൻ ആദിതേയത്വം വഹിക്കുകയും ചെയ്ത 2-ാമത് കേരള സംസ്ഥാന തായ്‌ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് 2026-ൽ, അണ്ടർ-8 ഫൈറ്റിംഗ് വിഭാഗത്തിൽ സാത്വിക് എൻ. എ. വെള്ളി മെഡൽ നേടി. എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ സാത്വിക്, അനൂപ് എൻ. എ., രഞ്ജു വി. ദമ്പതികളുടെ മകനാണ്.

👉📰 സംസ്ഥാനത്തെ നിപ ഭീതി ഒഴിഞ്ഞു. രോഗബാധയുണ്ടായ 43 വയസുകാരനും ആശുപത്രി വിട്ടു. ഫറോക്ക് സ്വദേശി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി.ജൂണ്‍ മാസം ഒന്നിനാണ് വലിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫറോക്ക് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് ഇന്ന് അദ്ദേഹം ആശുപത്രി വിട്ടിരിക്കുന്നത്.

👉📰 മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണെന്ന് വാര്‍ത്തിയില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നുവെന്നും സമയോചിതമായി ഇടപെട്ട മന്ത്രി ലിജുവിനെ അഭിനന്ദിക്കുന്നതായും എം ബി രാജേഷ് കുറിച്ചു.

👉📰 പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനാണ് കോട്ടയം പാലാ നീലൂര്‍ സ്വദേശിയായ ഷിബു. 

👉📰 തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യതൊഴിലാളികളെ കാണാതായ സംഭവത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. തിരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിമർശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം. മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി സിപി ജോൺ നടത്തിയ ചർച്ച അവസാനിച്ചു. സർക്കാർ സഹായത്തിന്റെ കാര്യം ബുധനാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനിക്കുമെന്ന് ഉറപ്പ് നൽകി.

👉📰 നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ പൊലീസിന് സുപ്രധാന നിര്‍ദേശം. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാനാണ് നിര്‍ദേശം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വയര്‍ലെസ്സിലൂടെയാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപകടകരമല്ലാത്ത രീതിയില്‍ വാഹനം കുറുകെയിട്ടും പിടികൂടാം. നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെതാണ് നിര്‍ദേശം. 

👉📰മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷി മൊഴി. വാഹനമോടിച്ചിരുന്നത് ശ്രീറാം എന്നാണ് പത്താം സാക്ഷി ശ്രീജിത്തിന്റെ മൊഴി. ബഷീര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശ്രീജിത്ത് തിരിച്ചറിഞ്ഞു.ാധമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷി മൊഴി. വാഹനമോടിച്ചിരുന്നത് ശ്രീറാം എന്നാണ് പത്താം സാക്ഷി ശ്രീജിത്തിന്റെ മൊഴി. ബഷീര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശ്രീജിത്ത് തിരിച്ചറിഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related