spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 07

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 07

Date:

👉📰 ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും ടെലിഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സമീപകാല സാഹചര്യങ്ങൾ നെതന്യാഹും നരേന്ദ്ര മോദിയും വിലയിരുത്തി. ഇന്ത്യ ഇസ്രയേൽ പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.

👉📰 ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്. തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ട് പി.എസ് പ്രശാന്തും ബോർഡ് അംഗം അജികുമാറും പ്രതികളാണ്. വിജിലൻസ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

👉📰 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യണം. സമയപരിധി നിലവിലെ 36 മണിക്കൂറില്‍ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി.

👉📰 ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്. പുകയില ഉത്പന്നങ്ങള്‍ക്കും ലഹരിപാനീയങ്ങള്‍ക്കും ഇളവ് ബാധകമല്ല. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയ റിട്ടേണുകള്‍ക്കുള്ള സമയപരിധിയും നീട്ടി. 

👉📰 യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം. 30 പേർ കൊല്ലപ്പെട്ടു. മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം. 2022ന് ശേഷമുള്ള വലിയ ആക്രമണമാണിത്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

👉📰 സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്. നാളെ 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

👉📰 ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ആശ്വാസം. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന ആശങ്ക ഒഴിവായി. ഇന്‍ഫാന്റിനോയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് യുവേഫ അടക്കമുള്ള ഫെഡറേഷനുകളാണ് അവിശ്വാസം രേഖപ്പെടുത്തിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related