2026 ആഗസ്റ്റ് 04 ചൊവ്വ കർക്കിടകം 19
👉📰 സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായ പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനായത് അഭിമാനകരമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
👉📰 സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻപ് നൽകിയ യെല്ലോ അലർട്ടിന് പകരം തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
👉📰 കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
👉📰 വിദ്യാര്ഥികള്ക്കെതിരേ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭയും രാജ്യസഭയും വീണ്ടും പ്രക്ഷുബ്ധമായി
👉📰 കേന്ദ്രത്തിന്റെ എഥനോൾ മിശ്രിത ഇന്ധന (ഇ20) നയത്തിനെതിരേ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.
👉📰 തടവിൽക്കഴിയുന്ന മ്യാന്മർ നേതാവ് ഓംഗ് സാൻ സൂ ചിക്ക് നീണ്ട അഞ്ചു വർഷത്തിനിടെ പുറംലോകവുമായി ബന്ധപ്പെടാൻ അനുമതി നൽകി പട്ടാളഭരണകൂടം.
റെഡ്ക്രോസ് ഇന്റർനാഷണൽ കമ്മിറ്റി (ഐസിആർസി) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാണു സർക്കാർ അനുമതി നൽകിയത്
👉📰 കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഇന്നും നാളെയും മറ്റന്നാളും ഈ മാസം 10നും നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
👉📰 കശുവണ്ടി അഴിമതിക്കേസിലെ പ്രതിയും സംസ്ഥാന ഖാദി ബോർഡ് സെക്രട്ടറിയുമായ കെ.എ. രതീഷ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശ പ്രകാരമാണു രാജി.
👉📰 കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. മൂന്ന്, നാല് പാതയുടെ വികസനത്തിന് മാത്രമാണ് നിലവിൽ മുൻഗണനയെന്നും റെയിൽവേ മന്ത്രാലയം ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് വ്യക്തമാക്കി.
👉📰 നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കാനോ റദ്ദാക്കാനോ സംസ്ഥാന സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ജൂലായ് 20-ന് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം.















