spot_img

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ച് പൊലീസ്; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി

spot_img

Date:

സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയെത്തി പൊലീസ് പൊളിച്ചുമാറ്റി. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാനും പൊലീസ് ശ്രമിച്ചു. നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയുണ്ടായി.

പന്തൽ പൊളിച്ചുനീക്കുന്നതു സംബന്ധിച്ച് പൊലീസ് നേരത്തേ നോട്ടീസ് നൽകുകയും വളർമതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പന്തൽ പൊളിക്കില്ലെന്നും പന്തലില്ലെങ്കിലും സമരം തുടരുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചിരുന്നു. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥയ്ക്കു നേരെ സമരക്കാർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തൽ പൊളിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് തങ്ങളെ നീക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ മടങ്ങൂ എന്നും അവർ പറഞ്ഞു. വളർമതിയെ മാറ്റിയതിനെ തുടർന്ന് ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു. നിലവിൽ പൊലീസ് സംഘം സ്ഥലത്തു നിന്ന് മടങ്ങിയിട്ടുണ്ട്.

പൊലീസ് നടപടിക്ക് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തി മന്ത്രി ജനീഷിന്റെ ജാഥയുടെ ഫ്ലക്സുകൾ തകർത്തു. സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരസ്ഥലത്തെത്തി.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചു. രാത്രിയുടെ മറവിൽ പന്തൽ പൊളിക്കുകയും വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ നടപടിക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related