2026 ആഗസ്റ്റ് 03 ഞായർ കർക്കിടകം 18
വാർത്തകൾ
👉📰 ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് അവധി
👉📰 ബംഗ്ലാദേശിലെ അധികാരത്തിന്റെ മുഖങ്ങൾ മാറിയിരിക്കാമെങ്കിലും, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ അതേപടി തുടരുന്നുവെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. താരിഖ് റഹ്മാന്റെ ഇപ്പോഴത്തെ കാലഘട്ടമായാലും മുഹമ്മദ് യൂനസിന്റെ മുൻകാല ഭരണമായാലും, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
👉📰 വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്.
👉📰 നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ തുടർ സമര പരിപാടികൾ ആലോചിക്കാനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും.
👉📰 കേരളത്തിനുപിന്നാലെ കർണാടകയിലും മഴക്കെടുതി രൂക്ഷമാകുന്നു. തീരദേശ ജില്ലകളിലും കുടകിലും പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. പലയിടങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പ്രധാന റോഡുകൾ മുങ്ങുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.
👉📰 ഇൻഡൊനീഷ്യയിൽ യാത്രാ കപ്പലിന് (ഫെറി) തീപ്പിടിച്ച് അഞ്ച് പേർ മരിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തിൽ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചിൽ-രക്ഷാ ഏജൻസി അറിയിച്ചു.
👉📰 കാവേരി നദീജല തർക്കത്തിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ ഡികെ, ആസൂത്രണം ചെയ്ത ബന്ദുകൾ ഒഴിവാക്കണമെന്ന് കന്നഡ സംഘടനകളോട് അഭ്യർത്ഥിച്ചു.
👉📰 ഇന്ത്യയുടെ സെമികണ്ടക്ടർ നിർമാണ മേഖല വലിയ വികസന കുതിപ്പിലേക്ക്. ഏകദേശം 20 ബില്യൺ ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ രാജ്യത്ത് 12 സെമികണ്ടക്ടർ യൂണിറ്റുകൾ സജ്ജമാകുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
👉📰 ഗാസ മുനമ്പിൽ നടത്തിയ വ്യത്യസ്ത സൈനിക നീക്കങ്ങളിലൂടെ രണ്ട് ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത നുഖ്ബ സെൽ കമാൻഡറും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ഐഡിഎഫ് ശനിയാഴ്ച അറിയിച്ചു.
👉📰 പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. നല്ലമ്പള്ളി ജങ്ഷന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽഅമിതവേഗത്തിലെത്തിയ കാറിടിച്ചാണ് അപകടം. ഗുരുബാമ്പാളയം സ്വദേശിയായ കനകരാജ്, ഭാര്യ നർമദ, ഇവരുടെ മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ച നാലുപേർ.















