പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഇറ്റലിയിൽ വൻജനരോഷം. പ്രധാനമന്ത്രി ജോർജിയ മെലോണിയയ്ക്കെതിരെ പ്രതിപക്ഷം തെരുവിലിറങ്ങി. അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് സമാനമായ സംഭവമെന്നാണ്
വിമർശനം. 42കാരനായ അബ്ദുറഹീം ഫകീർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. വടക്കൻ ഇറ്റലിയിലെ ബോലോന്യയിൽ സംഭവം. ഫാകിറിനെ പൊലീസ് നിലത്തുകിടത്തി ശ്വാസം മുട്ടിക്കുന്ന
ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മെലോണി സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷപാർട്ടികളും മനുഷ്യാവകാശ സംഘടനകളും തെരുവിലിറങ്ങിയത്.















