പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോസയൻസസ് വിഭാഗം പുതിയ അനക്സ് 1 ബ്ലോക്കിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകൾ, മാനോമെട്രി,
ബ്രത്ത് അനലൈസർ, ഫൈബ്രോസ്കാൻ തുടങ്ങിയ നൂതന സൗകര്യങ്ങളാണ് നവീകരിച്ച വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. കരൾ മാറ്റ ശസ്ത്രക്രിയകൾ ആരംഭിക്കുന്നതിനുള്ള അന്തിമഘട്ട നടപടികൾ പൂർത്തിയായി വരുന്നു.
കൂടാതെ, ശ്വാസകോശ രോഗവിഭാഗത്തിൽ (പൾമണറി) ക്രയോആപ്ലിക്കേഷൻ, ട്വിൻ അൾട്രതിൻ ബ്രോങ്കോസ്കോപ്പ് തുടങ്ങിയ ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.















