പശ്ചിമബംഗാളിൽ മമതാബാനർജിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും അൻപതോളം എംഎൽഎമാർ ഔദ്യോഗിക ചിഹ്നത്തിനായി നീക്കങ്ങൾ തുടങ്ങിയെന്നുമാണ് പാർട്ടി ദേശീയ വക്താവ് റിജു ദത്തയുടെ
അവകാശവാദം. മമത കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തത് ആറ് നിയമസഭാംഗങ്ങൾ മാത്രമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ്
തൃണമൂലില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. പ്രാദേശിക നേതാക്കളടക്കം അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി. മമതയുടെ രീതികളോട് ജയിച്ചെത്തിയ എംഎല്‍എമാര്‍ക്കും വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.















