ഇറാനിലെ ഖഷാം ഐലന്റിന് സമീപം സ്ഫോടനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ദ്വീപാണ് ഖഷാം. ഇറാനിലെ ഖഷാം ദ്വീപില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. കുവൈറ്റിലും ബഹ്റൈനിലും ഇറാന്‍ ആക്രമണശ്രമം നടത്തി.
ഇതോടെ ഇരുരാജ്യങ്ങളും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ബഹ്‌റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനം ആക്രമിച്ചെന്ന ഐആര്‍ജിസിയുടെ അവകാശവാദങ്ങള്‍ തെറ്റെന്ന് അമേരിക്ക
പ്രതികരിച്ചു. ഇറാന്‍ അയച്ച മിസൈലുകള്‍ക്ക് ഒന്നും അവരുടെ ലക്ഷ്യത്തിലെത്താനായില്ലെന്നാണ് യുഎസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവന. എക്‌സിലൂടെയാണ് അവരുടെ പ്രതികരണം.















