ഏറ്റുമാനൂർ : അഗതികളായ അമ്മമാരെ പരിപാലിക്കുന്ന സേവന കേന്ദ്രമായ അതിരമ്പുഴയിലെ അബ്രോഭവന് ഏറ്റുമാനൂർ സേവാസമതിയുടെ പ്രഥമ മഹാത്മാ ഗാന്ധി സേവാരത്ന പുരസ്കാരം നൽകി ആദരിച്ചു.
സേവാസമതി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായാണ് അവാർഡ് സമ്മാനിച്ചത്. മുപ്പത്തഞ്ചോളം വയോധികമാർക്ക് അഭയവും നിസ്വാർത്ഥ സേവനവും നടത്തി വരുന്നതിനാലാണ് അബ്രോ ഭവനെ സേവാരത്ന പുരസ്കാരം നൽകി ആദരിച്ചതെന്ന് സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ പറഞ്ഞു. അബ്രോ ഭവൻ മദർ സുപ്പീരിയർ സിസ്‌റ്റർ ശാന്തി അവാർഡ് ഏറ്റുവാങ്ങി
ഒക്‌ടോബർ 2 രാവിലെ 9 ന് ഏറ്റുമാനൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലുള്ള സമിതി ഓഫീസിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ ഉഷാസുരേഷ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷതവഹിച്ചു. റോഡ് സുരക്ഷാ സംബന്ധിച്ച് മികച്ച ഡ്രൈവർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ജി. ജഗദീഷ്
ഗതാഗത ബോധവത്ക്കരണം നടത്തി.
മഹാത്മാ ഗാന്ധിയുടെ വേഷം ധരിച്ച് സീരിയൽ താരം പാലാ ജോസ് ചടങ്ങിൽ സംബന്ധിച്ചു.
വ്യാപാരി സമിതി ജില്ലാ കമ്മറ്റി അംഗം എം. കെ. സുഗതൻ, ,പി. ബി. സുരേഷ് ബാബു. പ്രകാശ് മണി കാണക്കാരി പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധച്ച് പുഷ്പാപാർച്ച, സേവന പ്രവർത്തനങ്ങൾ, സ്നേഹവിരുന്ന് എന്നിവയും സജ്ജമാക്കിയിരുന്നു.















