സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തിന്റെ നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ കോൺഗ്രസ് അന്തിമ നിലപാടിലേക്ക് കടക്കൂ. കെ.പി.സി.സി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്.
പിണറായി വിജയനെതിരെയുള്ള ഇ.ഡി ശുപാർശയിൽ സർക്കാർ കൃത്യമായ നിയമോപദേശം തേടിയ ശേഷം മാത്രം നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പാർട്ടി അഭിപ്രായപ്പെട്ടത്. വിഷയത്തിൽ സി.പി.എം നേതാക്കൾ നൽകിയ വിശദീകരണങ്ങൾ ഒട്ടും തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു.















