കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പരിപൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ ജെ ജനീഷ്. വണ്ടാനം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ ആകില്ല.
നമ്പർ സീറോ ആയി കേരളത്തിൻറെ ആരോഗ്യമേഖല മാറി. മെഡിക്കൽ കോളേജ് ഡോക്ടർ നടത്തുന്നത് നിരുത്തരവാദിപരമായ പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കപ്പൽ ആടിയുലയുന്നില്ല എന്ന പ്രസ്താവനക്കപ്പുറം, ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രിയുടെ മനസ് ആടി ഉലയുന്നില്ല.
ആരോഗ്യമേഖലയെ പരിപൂർണ്ണമായി തകർക്കുന്ന സർക്കാർ ആണ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയുടെ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ സാധിക്കില്ല.















