കാഞ്ഞിരമറ്റം: പാലാ രൂപതയുടെ കർഷക ശക്‌തീകരണ പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കാർഷിക നഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷനും അഗ്രോ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന
കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് ഈ മാസം പന്ത്രണ്ടിന് ഞായറാഴ്ച കാഞ്ഞിരമറ്റത്ത് നടക്കും. രാവിലെ ആറരയ്ക്ക് പാരിഷ് ഹാൾ അങ്കണത്തിൽ അഗ്രിഫെസ്റ്റിൻ്റെ ഉദ്ഘാടനം ഫെഡറേഷൻ രക്ഷാധികാരിയായകാഞ്ഞിരമറ്റം പളളി വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവ്വഹിക്കും. പി.എസ്. ഡബ്ലിയു. എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ആദ്യ വിൽപ്പന നിർവ്വഹിക്കും.
ഫെഡറേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത് അദ്ധ്യക്ഷത വഹിക്കും. പച്ചക്കറി കൃഷിയും പരിപാലനവുംസംബന്ധിച്ച് കർഷക അവാർഡു ജേതാവ് ശ്രീ. സിബി കണിയാംപടി വിവരിക്കും.വൈകുന്നേരം 5.30 വരെ അഗ്രി ഫെസ്റ്റ് പ്രദർശന വിപണന മേള ഉണ്ടായിരിക്കുo.















