പാലായിൽ ഗ്രീവ്സ് ഇന്ത്യ ലിമിറ്റഡിന്റെ (Greaves India Limited) ആമ്പിയർ (Ampere) ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. പാലാ വൈറ്റ് ലൈൻ മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി ഷോറൂം ഉദ്ഘാടനം നിർവ്വഹിച്ചു.
അരുണാപുരം പള്ളി വികാരി ഫാ. അബ്രഹാം കുപ്പപ്പുഴ ഷോറൂമിന്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. ദീപിക ഡൽഹി ബ്യൂറോ മുൻ ചീഫ് ജോർജ് കള്ളിവയലിൽ ആദ്യവില്പന നിർവ്വഹിച്ചു.
ടോബിൻ കെ. അലക്സ്, ബിജി ജോജോ, ജയ്സൺ മാന്തോട്ടം, മാനേജിംഗ് ഡയറക്ടർ പി.ജെ. മാത്യു പാലത്താനം, ജസ്സി മാത്യു പാലത്താനം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
















