spot_img

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കം; മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സി.പി.ഐ.എം പിബി

spot_img

Date:

ഡൽഹി: ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. അധിക ഉൽപ്പാദനശേഷിയെന്നും നിർബന്ധിത തൊഴിലെന്നും ആരോപിച്ചുള്ള നടപടി കെട്ടിച്ചമച്ചതാണെന്നും ഇത് ഭീഷണിപ്പെടുത്തലാണെന്നും പി.ബി വ്യക്തമാക്കി.

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. വ്യാപാരക്കരാറിലെത്തിയാൽ തീരുവ 17 ശതമാനമായി കുറയ്ക്കാമെന്ന നിർദേശം അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ ഇന്ത്യയെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന സമീപനമാണെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിനെതിരെ വിമർശനം യു.എസ് സമ്മർദ്ദത്തെ ചെറുക്കുന്നതിൽ മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സി.പി.ഐ.എം പി.ബി ആരോപിച്ചു. അമേരിക്കൻ നടപടിയെ കേന്ദ്ര സർക്കാർ പരസ്യമായി എതിർക്കണമെന്നും വ്യാപാര ചർച്ചകളിൽ ഉറച്ച നിലപാട് എടുക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related