spot_img

റബർ ഇറക്കുമതി ചട്ടങ്ങൾ പരിഷ്‌കരിക്കാൻ ഡിജിഎഫ്ടിയുമായി നിർണായക ചർച്ച; റബർ വിലയിടിക്കാൻ വിട്ടുനിൽക്കുന്നുവെന്ന ആരോപണം തള്ളി ടയർ കമ്പനികൾ

spot_img

Date:

കോട്ടയം: റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട സിയോൺ (SION) ചട്ടങ്ങൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ നേതൃത്വത്തിൽ വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലുമായി (ഡിജിഎഫ്ടി) ന്യൂഡൽഹിയിൽ നിർണായക ചർച്ച നടത്തി. കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഡിജിഎഫ്ടി ഡയറക്ടർ ജനറൽ ലാവ് അഗർവാൾ ഐഎഎസുമായാണ് ചർച്ച നടത്തിയത്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് അടിയന്തര ചർച്ചയ്ക്ക് നിർദേശം നൽകിയത്.

കയറ്റുമതിക്കായി റബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നിബന്ധനകളാണ് സിയോൺ ചട്ടങ്ങളിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ തത്തുല്യ അളവിൽ കയറ്റുമതി ചെയ്യണം. ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കൾ ആഭ്യന്തര വിപണിയിൽ വിൽക്കാനും അനുമതിയില്ല. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ ചട്ടങ്ങളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനും വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ശുപാർശകൾ ഡിജിഎഫ്ടിക്ക് സമർപ്പിക്കുമെന്ന് റബർ ബോർഡ് അറിയിച്ചു. റബർ കൃഷി വ്യാപനത്തിനുള്ള ഇൻറോഡ് (INROAD) പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര വാണിജ്യമന്ത്രിയുടെ നേതൃത്വത്തിൽ ആത്മ പ്രതിനിധികളുമായും റബർ ബോർഡ് പ്രതിനിധികളുമായും ചർച്ച നടത്തും.

ടയർ കമ്പനികളുടെ വിശദീകരണം റബർ വിലയിടിക്കാൻ ടയർ കമ്പനികൾ വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി. റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുമായി ബോർഡ് ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് അവർ നിലപാട് അറിയിച്ചത്. വിപണിയിൽ ലഭ്യമാകുന്ന റബർ മുഴുവൻ വാങ്ങാൻ കമ്പനികൾ സന്നദ്ധമാണെന്നും റബർ ബോർഡുമായി പൂർണമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും പ്രതിനിധികൾ പറഞ്ഞു.

മൂന്ന് മാസം മുമ്പ് നൽകിയ ഓർഡറുകൾ പ്രകാരമുള്ള റബറാണ് ഇപ്പോൾ തുറമുഖത്ത് എത്തുന്നതെന്നും ഇറക്കുമതിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടുകൾ പ്രചരിക്കുകയാണെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. വ്യവസായങ്ങൾക്ക് ആവശ്യമായ റബറിന്റെ അളവും ആഭ്യന്തര വിപണിയിൽ ലഭ്യമായ അളവും തമ്മിൽ വലിയ വിടവുണ്ടെന്നും ഇടനിലക്കാർ മുഖേന കർഷകരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും ഊഹക്കച്ചവടവും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ഇൻറോഡ് ഉൾപ്പെടെയുള്ള റബർ കൃഷി വ്യാപന പദ്ധതികൾക്ക് പൂർണ സഹകരണം നൽകുമെന്നും പ്രതിനിധികൾ ഉറപ്പുനൽകി.

കർഷകരുടെ ക്ഷേമത്തിനും താൽപര്യങ്ങൾക്കുമാണ് റബർ ബോർഡ് എക്കാലവും മുൻഗണന നൽകുന്നതെന്ന് ചെയർമാൻ എൻ. ഹരി പറഞ്ഞു. വ്യവസായങ്ങളും കർഷകരും അനിവാര്യ ഘടകങ്ങളും പരസ്പരപൂരകങ്ങളുമാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. റബർ ബോർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജോബി ജോർജ്, മാർക്കറ്റിംഗ് ഓഫീസർ രാജശ്രീ, പബ്ലിസിറ്റി ഡെപ്യൂട്ടി ഡയറക്ടർ ബി. ശ്രീകുമാർ, അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ മനോജ് കുമാർ എന്നിവരും ആത്മയെ പ്രതിനിധീകരിച്ച് ദിലീപ് ജോസ്, എൽദോ ചാക്കോ, ജി. മുരളി ഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related