മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജ് വിമൻ സെല്ലുമായി സഹകരിച്ച് ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ‘കൗമാരക്കാരായ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തിലായിരുന്നു ക്ലാസ്സ്.
മാർ സ്ലീവാ മെഡിസിറ്റി കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. കെലീറ്റ ജോർജ് ക്ലാസ്സിന് നേതൃത്വം നൽകി. കൗമാരപ്രായത്തിൽ കുട്ടികൾ നേരിടുന്ന ആരോഗ്യപരവും മാനസികവുമായ വെല്ലുവിളികളും അവയ്ക്ക് സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച് അവർ വിദ്യാർത്ഥികൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
കോളജ് വിമൻ സെൽ കോർഡിനേറ്റർമാരായ മിതി കെ.എം, ടിൻ്റുമോൾ കുര്യാച്ചൻ, സി.എം.എസ് ഹൈസ്കൂൾ ടീച്ചർ ഇൻ ചാർജ് ലിൻ്റ ഡാനിയേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
















