കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതിനിടെയാണ് ആറ് മരണം റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക്
മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ്
ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേരെ കാണാനില്ല. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്.















