പാലാ: ഇ എസ് എ സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും കൂട്ടായ നീക്കം ഉണ്ടാകുന്നതിനും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സർവ്വകക്ഷി യോഗം അടിയന്തരമായി സർക്കാർ വിളിച്ചു ചേർക്കണം എന്ന് കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപത സമിതി. വിവിധ രാഷ്ട്രീയ കക്ഷികൾ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പറയുന്നതിനു പകരം എല്ലാ കക്ഷികളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കണം.
പരിസ്ഥിതി ലോല മേഖലയുടെ നിർവചനത്തിൽ വനം മാത്രമായി നിജപ്പെടുത്തണമെന്നും കൃഷിക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു. ഇ എസ് എ കരട് വിജ്ഞാപനം ഏറ്റവും അധികം ആളുകളെ ബാധിക്കുന്നത് ജനസാന്ദ്രത കൂടിയ
കേരളത്തിനെയാണ്. കൂട്ടായ പരിശ്രമം കൊണ്ട് മാത്രമേ ഇതിനെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, യൂത്ത് കൗൺസിൽ മുഖ്യ കോർഡിനേറ്റർ ക്ലിൻ്റ് അരീ പ്ലാക്കൽ, എഡ്വിൻ പാമ്പാറ,ജിനു മുട്ടപ്പള്ളിൽ, ഡോ. ജോബിൻ പള്ളിയമ്പിൽ , ജാൻസ് . തുടങ്ങിയവർ സംസാരിച്ചു















