ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് നഗരമേഖലയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചു.ഡൽഹിയിൽ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ
വൈകുന്നു. ഡൽഹിയിലേക്കുള്ള ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലക്നൗ, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

















