പാലാ: പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പാലാ നഗരസഭ അധ്യക്ഷ മായാ രാഹുൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഡിപ്പോയിലെ ശുചീകരണ തൊഴിലാളികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് ഉപഹാരമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രമുഖർ ഗാന്ധിജയന്തി ദിനസന്ദേശം നൽകി.
വാർഡ് കൗൺസിലർ ജോസിൻ ബിനോ, ബാബു കെ. ജോർജ്, ശ്രീകുമാർ ചൈത്രം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.















