ഇലഞ്ഞി: ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ സന്ദേശം നൽകിയ ഇലഞ്ഞി സ്വദേശിനിയായ പതിനേഴുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം. മുത്തോലപുരം അരഞ്ഞാണിയിൽ അരുൺ എബ്രഹാമിന്റെയും ജയ്സി മേരിയുടെയും മകളായ എലിസബത്ത് ക്ലാര അരുൺ (17) ആണ് ഈ ദേശീയ അംഗീകാരം സ്വന്തമാക്കിയത്.
ഉപേക്ഷിക്കപ്പെടുന്ന മിഠായിക്കവറുകൾ ശേഖരിച്ച് അവ കൃത്യമായി ഒട്ടിച്ച് ‘സ്റ്റോപ്പ് പൊല്യൂഷൻ’ എന്ന ബോധവൽക്കരണ സന്ദേശം തയ്യാറാക്കിയാണ് എലിസബത്ത് റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് എലിസബത്ത്.
ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ അപൂർവ്വ നേട്ടത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥിനിയെ പ്രത്യേകമായി അഭിനന്ദിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വാർഡ് മെമ്പർ ഡോജിൻ ജോൺ എന്നിവർ എലിസബത്തിന്റെ വീട്ടിലെത്തി അനുമോദനങ്ങൾ അറിയിച്ചു. സമൂഹത്തിന് എലിസബത്ത് നൽകിയ സന്ദേശം ഏറെ വലുതാണെന്നും ഈ നേ















