ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി വീണാ ജോർജ്. കേരളത്തിലെ സ്ത്രീകൾക്ക് യു ഡി എഫ് സർക്കാർ നൽകുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര. കേരളത്തിലെ സ്ത്രീകൾ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓർക്കുന്നത്
നല്ലത്. വോട്ടിനു വേണ്ടി നിങ്ങൾ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നൽകിയതാണ് .എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകൾ ബസിൽ കയറുന്നു എന്ന് പറയുന്ന നിങ്ങൾ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണെന്ന് വീണാ ജോർജ് വിമർശിച്ചു.















