മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. നാളെ രാവിലെ 10 മണിക്ക് എല്ലാവരോടും ജന്തർ മന്ദറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തു. ഫൈനൽ കാൾ ടു സേവ് ഡെമോക്രസി എന്ന വാക്കുകളോടെയാണ് സിജെപി ആഹ്വാനം.
അതേസമയം, സിജെപി സമരത്തെ നേരിടാൻ ശക്തമായ നടപടികളോടെ ദില്ലി പൊലീസും രംഗത്തെത്തി. സമരം നേരിടാൻ മെട്രോ സർവീസും ദില്ലിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കാനുള്ള പൊലീസ് നീക്കം സുപ്രീം കോടതി തടഞ്ഞു. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു.
ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.















