പാലാ രൂപതയിലെ അന്ത്യാളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷമായി നടത്തപ്പെടുന്നു. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 10 വ്യാഴം മുതൽ 21 തിങ്കൾ വരെ വി. കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് കൊടിയേറ്റും തുടർന്ന് ആഘോഷമായ വി. കുർബാനയും ഉണ്ടാകും. 19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കുർബാനയും തൂടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം 3.30-ന് മത്തായി നാമധാരികളുടെ സംഗമവും, 4 മണിക്ക് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും നടക്കും. തുടർന്ന് തിരുനാൾ പ്രദിക്ഷണവും രാത്രി 7.30-ന് അമല കമ്മ്യൂണിക്കേഷൻ കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. സെപ്റ്റംബർ 21 തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനം















