പ്രഖ്യാപിച്ച് യു.എസ് വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വൻതോതിൽ രൂക്ഷമായിരിക്കെ ഡ്രോൺ അധിഷ്ഠിത പ്രതിരോധ പോരാട്ടം പുതിയ തലത്തിലേക്ക് ഉയർത്തി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM). അമേരിക്കയുടെ ആദ്യത്തെ ബഹുരാഷ്ട്ര, മൾട്ടി-ഡൊമെയ്ൻ ആക്രമണ ഡ്രോൺ സംവിധാനമായ ‘ടാസ്‌ക് ഫോഴ്‌സ് ഫാൽക്കൺ സ്‌ട്രൈക്ക്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകാശം, കടൽ ഉപരിതലം, കടലിനടി (Underwater) എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ സജ്ജീകരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. അതിനിടെ, അന്താരാഷ്ട്ര എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണത്തെച്ചൊല്ലി യു.എസും ഇറാനും തമ്മിലുള്ള വാഗ്പോര് കടുത്തിരിക്കുകയാണ്. ഹോർമുസിലൂടെ തടസ്സമില്ലാതെ കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നും തങ്ങൾക്ക് മേഖലയിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നുമുള്ള ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നുപോകാൻ സാധിക്കില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. വിമാനവാഹിനിക്കപ്പലുകൾ മാറിമാറി വിന്യസിച്ച് ഇറാന് മേലുള്ള ഉപരോധം ദീർഘകാലത്തേക്ക് നിലനിർത്താൻ സാധിക്കുമെന്ന നിലപാടിലാണ് യു.എസ്.സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ഉണ്ടായ ആക്രമണത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
പശ്ചിമേഷ്യയിൽ ഡ്രോൺ യുദ്ധം പുതിയ തലത്തിലേക്ക്; ‘ടാസ്‌ക് ഫോഴ്‌സ് ഫാൽക്കൺ സ്‌ട്രൈക്ക്’
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular