ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഭരണഘടനാ ദിനത്തിൽ ഡൽഹിയിൽ വിപുലമായ സമരപരമ്പരയ്ക്ക് ആഹ്വാനം. കോൺഗ്രസ്, സി.പി.ഐ.എം,
വിദ്യാർത്ഥി-യുവജന സംഘടനകൾ, എസ്.ഐ.ആർ വിരുദ്ധ കൂട്ടായ്മ, സി.ജെ.പി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങും.
രാജ്യവ്യാപക പ്രതിഷേധവും സുരക്ഷാ ക്രമീകരണങ്ങളും ഡി.സി.സികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ലഖ്നൗവിൽ നടക്കുന്ന കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ മാർച്ചിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. ഡൽഹിയിൽ യൂത്ത് കോൺഗ്രസും എൻ.എസ്.യു.ഐയും മിന്നൽ പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമരപരമ്പരയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















