spot_img

സിപിഎം സെക്രട്ടേറിയറ്റ് വിപുലീകരണം: വി. ശിവൻകുട്ടിയുടെ വരവ് നാടകീയം; കണ്ണൂർ ഉൾപ്പെടെ ജില്ലാ നേതൃത്വങ്ങളിലും അഴിച്ചുപണി വരുന്നു

spot_img

Date:

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മന്ത്രി വി. ശിവൻകുട്ടി എത്തിയത് തീർത്തും നാടകീയ നീക്കങ്ങൾക്കൊടുവിൽ. മൂന്നാമനായി എംപി ജോൺ ബ്രിട്ടാസ് സെക്രട്ടേറിയറ്റിൽ എത്തുന്നതിനെ എതിർപക്ഷം തടഞ്ഞതോടെയാണ് പകരം വി. ശിവൻകുട്ടിയുടെ പേര് ഉയർന്നുവന്നതും അംഗീകരിക്കപ്പെട്ടതും. മൂന്നിലൊരാളായി ബ്രിട്ടാസിനായി പിണറായി പക്ഷം നിലയുറപ്പിച്ചെങ്കിലും എതിർവിഭാഗം പുതശ്ശേരി വി. ശിവൻകുട്ടിയുടെ പേര് നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് പി. ജയരാജനും എം.ബി. രാജേഷിനും ഒപ്പം വി. ശിവൻകുട്ടിയും സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചത്. ജോൺ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റിൽ ക്ഷണിതാവായി മാത്രം ഉൾപ്പെടുത്തി.

സംസ്ഥാന സമിതിക്കും സെക്രട്ടേറിയറ്റിനും പിന്നാലെ വരുംദിവസങ്ങളിൽ പാർട്ടി ജില്ലാ നേതൃത്വങ്ങളിലും വൻ അഴിച്ചുപണി നടക്കും. പ്രത്യേകിച്ച് കണ്ണൂർ ജില്ലാ നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. തിരഞ്ഞെടുപ്പുകളിലുണ്ടായ തോൽവിയെക്കുറിച്ചുള്ള അവലോകനത്തിന് പരമ്പരാഗത രീതികൾ പോരെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉറച്ച നിലപാടാണ് ഇത്രയും വലിയ പുനഃസംഘടനയിലേക്ക് പാർട്ടിയെ എത്തിച്ചത്. ഉന്നത നേതൃത്വത്തിൽ തന്നെ അടിയന്തര തിരുത്തൽ വേണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു.

മൂന്നുദിവസമായി നടന്ന വിശാല സമിതി യോഗത്തിനൊടുവിലാണ് തീരുമാനങ്ങൾ പുറത്തുവന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന കമ്മിറ്റിയിൽ തുടരുന്ന പി. ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയപ്പോൾ, മുതിർന്ന നേതാക്കളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ ഒഴിവാക്കി. യുവതലമുറയ്ക്കും മൂന്ന് സ്ത്രീകൾക്കും പ്രാധാന്യം നൽകി ഒൻപത് പേരെ സംസ്ഥാന സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം എൽഡിഎഫ് കൺവീനറായി പി. രാജീവ് ചുമതലയേൽക്കാനും ധാരണയായി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related