അയർക്കുന്നം: നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പതിനായിരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഭാഗമായി അയർക്കുന്നം കേന്ദ്രമായി പ്രവർത്തിക്കുന്ന പള്ളം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ്
എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൃഷി, മാർക്കറ്റിങ്ങ്,അക്കൗണ്ടിങ്ങ് വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. കാർഷിക സംരംഭക മേഖലകളിൽ ആഭിമുഖ്യമുള്ളവർക്ക് മുൻ ഗണന.ബയോഡേറ്റയോടു കൂടിയ അപേക്ഷകൾ
ആഗസ്റ്റ് അഞ്ചു വരെ സ്വീകരിക്കും.അപേക്ഷകൾ pallomfpo@gmail.com, dssspalai@gmail.com എന്ന മെയിലിലോ അയയ്ക്കണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9961668240.















