ക്രൈസ്തവ സഭാംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ പൈതൃകവും വിശ്വാസവും മുറുകെ പിടിച്ച് മുന്നോട്ടുപോകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കത്തോലിക്കാ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാംഗങ്ങൾ പല മേഖലകളിലും ഇന്ന് ഒരു ‘മൈക്രോ ന്യൂനപക്ഷമായി’ മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തലമുറകളായി കൈമാറിവന്ന സഭാ പൈതൃകവും ആത്മീയ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്. പ്രതിസന്ധികൾക്കിടയിലും കൂട്ടായ്മയും വിശ്വാസദാർഢ്യവും നിലനിർത്തിക്കൊണ്ട് മുന്നേറാൻ സഭാംഗങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.















