ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് ജീവനക്കാരി നേരിട്ട ജാതി അധിക്ഷേപവും വിവേചനവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍ പ്രസിഡന്റ് വി. അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു.
ജാതിവിവേചനത്തിന്റെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍ പെട്ട വന്നിത ജീവനക്കാരിയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതും കടുത്ത ജാതി അധിക്ഷേപം നടത്തിയതും ഗൗരവമുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉന്നതമായ മനുഷ്യത്വവും മാനവികതയും കുട്ടികളെ
പഠിപ്പിക്കേണ്ട സ്ഥാപനങ്ങള്‍, പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയോട് കാട്ടിയ വിവേചേനം അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം ജാതി, മതം, ഭാഷ, ലിംഗം, തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടുള്ളതല്ല. പട്ടികജാതി, പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനവും എല്ലാ തരം വിവേചനത്തില്‍ നിന്നും അവര്‍ക്ക് പരിരക്ഷയും ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റിന്റെ ഉത്താരവാദിത്തമാണ്. ജാതിവിവേചനത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം – ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.















