കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ എ രതീഷ് രാജിവച്ചു. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം ഡി സ്ഥാനങ്ങളാണ് രാജിവച്ചത്. രാജിവെക്കാൻ മുഖ്യമന്ത്രിയുടെ
ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾ നേരിടാൻ ഇരിക്കെയാണ് രാജി. ഉന്നത സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു രാജിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയത്.















