spot_img

ബിഷപ്പ് വയലിൽ വോളി: ഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങിപാലാ അൽഫോൻസാ വനിതാ ഫൈനലിൽ; അങ്കമാലി ഡീ പോൾ പുരുഷ ഫൈനലിൽ

spot_img

Date:

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ആവേശം വാനോളമുയർത്തി നടക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും, പുരുഷ വിഭാഗത്തിൽ അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടും ഫൈനലിൽ പ്രവേശിച്ചു.

വനിതാ വിഭാഗം സെമിഫൈനലിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുടയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് അൽഫോൻസാ കോളേജ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. തുടക്കം മുതൽ മികച്ച ആധിപത്യം പുലർത്തിയ അൽഫോൻസാ 25-18, 25-12, 25-18 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. അൽഫോൻസാ കോളേജിന്റെ സെറ്റർ ആതിര കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വനിതാ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ അസംപ്ഷൻ കോളേജ് ചങ്ങനാശേരി അൽഫോൻസാ കോളേജിനെ നേരിടും. കിരീടം നിലനിർത്താൻ അസംപ്ഷനും കിരീടം ലക്ഷ്യമിട്ട് അൽഫോൻസയും ഇറങ്ങുന്നതോടെ വനിതാ ഫൈനൽ തീപാറും.

പുരുഷ വിഭാഗത്തിലെ രണ്ടാം സെമിഫൈനലിലും ആവേശകരമായ പോരാട്ടത്തിനാണ് വേദി സാക്ഷ്യം വഹിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷവും ശക്തമായി തിരിച്ചുവന്ന അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെതിരായ മത്സരത്തിൽ തുടർന്നുള്ള മൂന്ന് സെറ്റുകളും സ്വന്തമാക്കി ഫൈനലിൽ കടന്നു. 19-25, 25-23, 27-25, 25-22 എന്ന സ്കോറിനായിരുന്നു ഡീ പോളിന്റെ വിജയം. ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെറ്റർ അദുൽ കളിയിലെ മികച്ച താരമായി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പുരുഷ വിഭാഗം ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാലാ സെന്റ് തോമസ് കോളേജ് അങ്കമാലി ഡീ പോളിനെ നേരിടും. സ്വന്തം മൈതാനത്ത് കിരീടം നിലനിർത്താനുള്ള ലക്ഷ്യവുമായി സെന്റ് തോമസ് ഇറങ്ങുമ്പോൾ, അട്ടിമറി വിജയത്തിലൂടെ കിരീടം സ്വന്തമാക്കാനാണ് ഡീ പോളിന്റെ ലക്ഷ്യം.

നിറഞ്ഞ ഗാലറിയുടെയും ആവേശം നിറഞ്ഞ കാണികളുടെയും സാക്ഷ്യത്തിൽ വെള്ളിയാഴ്ച പാലായിൽ വോളിബോൾ ആവേശത്തിന്റെ കലാശപ്പോരാട്ടം അരങ്ങേറും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related