പാലാ: ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ബുധനാഴ്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജുമായി ഏറ്റുമുട്ടും.
ഫൈനൽ പ്രവേശനം മാത്രം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ദേവഗിരി സെമി പോരാട്ടത്തിനെത്തുന്നത്. എന്നാൽ സ്വന്തം കാണികളുടെ ശക്തമായ പിന്തുണയോടെ ഫൈനൽ ഉറപ്പിക്കാനാണ് ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജിന്റെ നീക്കം.















