പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആവേശകരമായ വനിതാ വിഭാഗം രണ്ടാം സെമിഫൈനൽ പോരാട്ടം ഇന്ന് (വ്യാഴാഴ്ച) നടക്കും. പാലാ സെന്റ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.00 മണിക്കാണ് മത്സരം.
പാലാ അൽഫോൻസാ കോളേജും ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജുമാണ് ഈ നിർണ്ണായക മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് വിജയിക്കുന്ന ടീം സെപ്റ്റംബർ 11 വെള്ളിയാഴ്ച നടക്കുന്ന വനിതാ വിഭാഗം ഫൈനൽ മത്സരത്തിന് യോഗ്യത നേടും.















